കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് ഓണ്‍ലൈനില്‍ പ്രതിജ്ഞ ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. രാജ്യത്തുതന്നെ ആദ്യമായാണ് കോട്ടയം ജില്ലയില്‍ ഓണ്‍ലൈന്‍ വോട്ടര്‍ പ്ലഡ്ജ് സംവിധാനം ഏര്‍പ്പെടുത്തിയത്. https://www.sveepkottayam.dev/ എന്ന ലിങ്കില്‍ പേരും ഫോൺ നമ്പരും നൽകിയാല്‍ ജില്ലാ കളക്ടറുടെ ഒപ്പോടു കൂടിയ സര്‍ട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാം.

ജില്ലാ സ്വീപ് നോഡൽ ഓഫീസർ പി എ അമാനത്തിന്‍റെ ഏകോപനത്തില്‍ വലവൂരിലെ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആന്‍റ് ഡാറ്റാ സയൻസ് വിദ്യാർഥികളായ പി.വി മുഹമ്മദ് ബാസിൽ,ആദിത്യ എം നായർ, നിലിൽ തയ്യിൽ ഇൻക്യൂബേറ്റർ ഹെഡ് അരവിന്ദ് സജി എന്നിവരുൾപ്പെട്ട ടീമാണ് വെബ്സൈറ്റ് തയ്യാറാക്കിയത്. വോട്ടിംഗ് ബോധവത്കരണത്തിനൊപ്പം സോഷ്യൽ വോളന്‍റിയറിംഗിന്‍റെ ഭാഗമായി യുവജനങ്ങൾക്ക് സാക്ഷ്യപത്രം ഉപയോഗിക്കാം.
.png)