കോട്ടയം: ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ കളക്‌ട്രേറ്റിൽനിന്നു കൂട്ടനടത്തം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ നേതൃത്വം നൽകി. ദിവസേന 30 മിനിറ്റ് നടത്തം ശീലമാക്കുക, ജീവിതശൈലി രോഗങ്ങൾ അകറ്റുക എന്ന സന്ദേശം പകരുന്നതിന്റെ ഭാഗമായാണു കൂട്ട നടത്തം സംഘടിപ്പിച്ചത്.
വൈബ് ഫോർ വെൽനെസ് ക്യാമ്പയിൻ: കൂട്ടനടത്തം സംഘടിപ്പിച്ചു.
