സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് ഗണേഷ്കുമാർ, സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഡാലോചന നടത്തി, മന്ത്രി കെ.ബി. ഗണേഷ്കുമാറിനെതിരേ ഗുരുതര ആരോപ


പത്തനാപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് ഗണേഷ്കുമാർ ആണെന്നും കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഡാലോചന നടത്തിയെന്നും മന്ത്രി കെ.ബി. ഗണേഷ്കുമാറിനെതിരേ ഗുരുതര ആരോപണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടിക്കെതിരെ തെളിവുണ്ടാക്കാൻ ഗണേഷ് കുമാർ കോയമ്പത്തൂരിലേക്കും തമിഴ്‌നാട്ടിലേക്കും സിഡി തേടി യാത്രകൾ നടത്തി. എന്നിട്ട് ആ സിഡി എവിടെയെങ്കിലും കിട്ടിയോ?. ഉമ്മൻ ചാണ്ടിയും ആർ. ബാലകൃഷ്ണപിള്ളയും തമ്മിൽ അത്രയേറെ ആത്മബന്ധം ഉണ്ടായിരുന്നു. ഗണേഷ്കുമാർ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല.

 

 എന്റെ പിതാവും ആർ.ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം അത്രയ്ക്കും ദൃഢമായിരുന്നു. ഗണേഷ്കുമാറിന്റെ അമ്മയെ ഞാൻ ആന്റിയെന്നാണ് വിളിക്കാറ്. എന്നെ സ്നേഹിച്ചതു പോലെയാണ് ഗണേഷ്കുമാറിനെയും അപ്പൻ സ്നേഹിച്ചത് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പത്തനാപുരം മാങ്കോട് നടന്ന കോൺഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. ഉമ്മൻചാണ്ടിയെ കുടുക്കി എൽഡിഎഫിലേക്ക് ചേക്കേറുകയായിരുന്നു ഗണേഷ്‌കുമാറെന്ന ആരോപണത്തിന്മേൽ ഉമ്മൻചാണ്ടിയുടെ കുടുംബത്തിന്റെ ആദ്യ പ്രതികരണമായിരുന്നു പത്തനാപുരത്ത് നടന്നത്. സോളാർ കേസിൽ പരാതിക്കാരിയുടെ പരാതി 18 പേജിൽ നിന്നും 24 പേജായി ഉയർന്നതിന് പ്രധാന കാരണക്കാരൻ ഗണേഷ് കുമാറാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. 18 പേജുള്ള കത്ത് എങ്ങനെ 24 പേജായി? കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർക്കുകയായിരുന്നെന്നാണ് ആരോപണം.  ഇതു സംബന്ധിച്ച കേസ് കൊട്ടാരക്കര കോടതിയിൽ നടക്കുന്നുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടി നീതിക്ക് നിരക്കാത്തതായി ഒന്നും തന്നെ ചെയ്തിട്ടില്ല. ഉമ്മൻചാണ്ടിയുടെ സിഡി തേടി ഗണേഷ് കുമാർ കോയമ്പത്തൂരിലേക്കും തമിഴ്നാട്ടിലേക്കും ഒക്കെ യാത്ര ചെയ്തു എന്നിട്ട് സിഡി കിട്ടിയോ എന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. രാഷ്ട്രീയ ലാഭത്തിനായി ഉമ്മൻചാണ്ടിയെ കുടുക്കിയ ശേഷം ഗണേഷ് കുമാർ എൽ.ഡി.എഫിലേക്ക് ചേക്കേറുകയായിരുന്നു എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.