പുതപ്പള്ളി റബ്ബർ ബോർഡ് ക്വാർട്ടേഴ്സിൽ കവർച്ച; ഏകദേശം 100 പവനോളം സ്വർണ്ണവും പണവും നഷ്ടമായതായി പ്രാഥമിക വിവരം, പൊലീസ് അന്വേഷണം ആരംഭിച്ചു.


കോട്ടയം: റബര്‍ ബോര്‍ഡിന്റെ പുതുപ്പള്ളി തലപ്പാടിയിലെ ക്വാർട്ടേഴ്സിൽ വൻ കവർച്ച. ഏകദേശം 100 പവനോളം സ്വർണ്ണവും പണവും നഷ്ടമായതായി പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

 

 ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. ഈ സമയം മോഷണം നടന്ന ക്വാർട്ടേഴ്സിൽ ആരും ഉണ്ടായിരുന്നില്ല. ഇവിടെയുള്ള 4 ക്വാർട്ടേഴ്സിലാണ് കവർച്ച നടന്നത്. രാവിലെ ക്വാർട്ടേഴ്സിൽ എത്തിയവരാണ് ഈ വിവരം പോലീസിൽ അറിയിക്കുന്നത്. കോട്ടയം ഈസ്റ്റ് പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.