പാലായിലെ വികസനം തടസ്സപ്പെടുത്തിയത് ആരാണെന്ന് പാലാക്കാർക്ക് അറിയാം, പാലായിൽ ഇത്തവണയും മത്സരിക്കും: മാണി സി കാപ്പൻ.


പാലാ: പാലായിലെ വികസനം തടസ്സപ്പെടുത്തിയത് ആരാണെന്ന് പാലാക്കാർക്ക് അറിയാം എന്നും നിയമസഭ തിരഞ്ഞെടുപ്പിൽ പാലായിൽ ഇത്തവണയും മത്സരിക്കുമെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. ജോസ് കെ മാണി മുന്നണിയിൽ വരുമോ ഇല്ലയോ എന്നത് പ്രശ്നമല്ല. വന്നാൽ സ്വീകരിക്കും. എന്നാൽ പാലാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. ലോക്‌സഭയും രാജ്യസഭയും വേണ്ടെന്ന് പറഞ്ഞാണ് ജോസ് കെ മാണി നേരത്തെ മത്സരിച്ചത്. ഇത്തവണയും രാജ്യസഭ സിറ്റ് രാജിവെച്ച് മത്സരിക്കുമോയെന്ന് മാണി സി കാപ്പൻ ചോദിച്ചു.