കോട്ടയം: ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ ഒരുമിച്ചു വിവാഹം കഴിച്ചൊരു ജീവിതം സ്വപ്നം കണ്ട പ്രണയിതാക്കൾ വീട്ടുകാരും ബന്ധുക്കളും സമ്മതിക്കില്ലെന്ന തിരിച്ചറിവിൽ ഒരാൾക്കൊരാളെ പിരിഞ്ഞു ജീവിക്കാനാകില്ലെന്നു മനസ്സിലപ്പോൾ ആരും പിരിക്കാനെത്തില്ലാത്ത ലോകത്തേക്ക് പോകാനായി തീരുമാനിക്കുമ്പോൾ നഷ്ടമായത് ഇവരുടെ സ്വപ്‌നങ്ങൾ മാത്രമല്ല രണ്ടു കുടുംബങ്ങളുടെ സ്വപനങ്ങൾ കൂടിയാണ്.

ഞെട്ടലോടെയാണ് രാത്രി കോട്ടയം നഗരം ഇവർ ആത്മഹത്യ ചെയത വിവരമറിയുന്നത്. പുതുപ്പള്ളി വെട്ടത്ത്കവല സ്വദേശി പനംതാനത്ത് ചന്ദ്രശേഖരന്റെ മകൻ നന്ദകുമാറും (22), കുടയംപടി സ്വദേശി തസ്നിയും (20) ആണ് ശാസ്ത്രി റോഡിലെ ഹോട്ടൽ മുറിയിൽ ജീവിതം അവസാനിപ്പിച്ചത്. വിവാഹത്തിന് വീട്ടുകാർ സമ്മതിക്കില്ലെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച ശേഷം ഇരുവരും ജീവനൊടുക്കൊതിയത് ഒരേ ഫാനിൽ ആണ്. ഭിന്നമതക്കാരാണ് എന്നത് തന്നെയാകും ഇവരുടെ ബന്ധത്തിന് വീട്ടുകാരും ബന്ധുക്കളും തടസ്സം നിന്നിട്ടുണ്ടാകുക. യുവതിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ വ്യാഴാഴ്ച്‌ച ഗാന്ധി നഗർ പൊലീസിൽ പരാതി നൽകിയിരുന്നു. മുറി തുറക്കാതിരുന്നതിനെ തുടർന്ന് രാത്രി 9.15ന് ഹോട്ടൽ ജീവനക്കാർ പൊലീസനെ വിവരം അറിയിച്ചു. എസ്എച്ച്ഒ എം.ജെ.അരുണിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് മുറി തുറന്നത്. അഗ്നിര ക്ഷാസേനയും എത്തിയിരുന്നു. മുറിയിൽനിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. കോട്ടയം നഗരമധ്യത്തിലെ ശാസ്ത്രി റോഡിലെ നിഷാ കോണ്ടിനന്റൽ ഹോട്ടലിലാണ് സംഭവം. ഹോട്ടലിലെ 202-ാം മുറിയിലാണ് യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇരുവരും ഹോട്ടലിൽ എത്തി മുറിയെടുത്തത്. ഒന്നിച്ച് ജീവിക്കാൻ സാധിക്കാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

