ഇക്കഴിഞ്ഞ 4 വർഷം മഠത്തിനുള്ളിൽ മാറിയുടുക്കാൻ തുണിപോലും നിഷേധിച്ച സഭാ നേതൃത്വത്തിന് മുന്നിൽ മുട്ടുമടക്കാതെ കുറവിലങ്ങാട്ടെ മഠത്തിൽ തുടരുന്നത് ഇനിയും നീത


കുറവിലങ്ങാട്: ഇക്കഴിഞ്ഞ 4 വർഷം മഠത്തിനുള്ളിൽ മാറിയുടുക്കാൻ തുണിപോലും നിഷേധിച്ച സഭാ നേതൃത്വത്തിന് മുന്നിൽ മുട്ടുമടക്കാതെ കുറവിലങ്ങാട്ടെ മഠത്തിൽ തുടരുന്നത് ഇനിയും നീതി നൽകാൻ കോടതികളുണ്ടെന്ന വിശ്വാസത്തിൽ ആണെന്ന് സിസ്റ്റർ റാണിറ്റ്. യാതനകൾ തുറന്നു പറഞ്ഞ് ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ്.

 

 മലയാളത്തിലെ പ്രമുഖ വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ്സിലെ അസി. എക്സിക്യൂട്ടിവ് എഡിറ്റർ വിനു വി ജോണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഹൈക്കോടതിയിൽ കേസ് നടത്താൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യം 4 വർഷമായിട്ടും സർക്കാർ പരിഗണിച്ചില്ലെന്നും ഗുരുതര ആക്ഷേപം ഉന്നയിച്ച് സിസ്റ്റർ റാണിറ്റ്. കന്യാസ്ത്രിയെ ബലാൽത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം സെഷൻസ് കോടതിയാണ് കുറ്റവിമുക്തനാക്കിയത്. ജനുവരി 14 നാണു കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ബിഷപ്പ് കുറ്റം ചെയ്തു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി വെറുതെ വിടുന്നു എന്ന ഒറ്റവരി വാചകത്തിലാണ് വിധി പറഞ്ഞത്. എന്നാൽ വിധിയിൽ അപ്പീൽ നൽകുമെന്ന് അൻവശനത്തിനു മേൽനോട്ടം വഹിച്ച മുൻ കോട്ടയം ജില്ലാ പോലീസ് മേധാവി എസ് ഹരിശങ്കർ പറഞ്ഞിരുന്നു. കുറവിലങ്ങാട് മഠത്തിലെ കന്യസ്ത്രിയുടെ പരാതിയിലാണ് 2018 ൽ കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ 2018 സെപ്റ്റംബർ 21ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തിരുന്നു. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ്പ് പീഡിപ്പിച്ചതായാണ് കന്യാസ്ത്രീ പരാതിയിൽ പറയുന്നത്. കേസിൽ അറസ്റ്റിലായ ബിഷപ്പിന് 25 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. ഹൈക്കോടതിയിൽ കേസ് നടത്താൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യം കഴിഞ്ഞ മാർച്ചിൽ ആഭ്യന്തര വകുപ്പ് നിസ്സാര കാരണങ്ങൾ പറഞ്ഞ് തളളി. നവംബറിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകി. എന്നാൽ ഇതുവരെ തീരുമാനമായില്ല എന്നും സിസ്റ്റർ പറഞ്ഞു.