കുറവിലങ്ങാട്: കുറവിലങ്ങാട് പ്ലൈവുഡ് ഫാക്ടറിക്ക് തീപിടിച്ചു. കുറവിലങ്ങാട് കുര്യത്ത് പ്രവർത്തിക്കുന്ന സ്റ്റാർ പൈവുഡ് ഫാക്ടറിയിലാണ് തീ പിടിത്തം ഉണ്ടായത്. ഇന്ന് പകൽ 3 മണിയോടെയാണ് വൻ തീപിടിത്തം ഉണ്ടായത്.

തീ പടരുന്നത് ജീവനക്കാരാണ് ആദ്യം കണ്ടത്. വളരെ വേഗത്തിൽ വൈദ്യുതി പ്രവാഹം നിലപിച്ചെങ്കിലും തീ പടർന്നു പിടിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ പുകനിറഞ്ഞു കെട്ടിടം മുഴുവൻ പുകമയമാകുകയായിരുന്നു. ജീവനക്കാരെല്ലാം വേഗത്തിൽ പുറത്തേക്ക് എത്തിയതിനാൽ ആളപായങ്ങൾ ഒന്നും ഉണ്ടായില്ല. കടുത്തുരുത്തി അഗ്നിരക്ഷാ നിലയത്തിൽ നിന്നും രണ്ടു യൂണിറ്റ് എത്തിയാണ് മണിക്കൂറുകൾക്കൊടുവിൽ തീ അണച്ചത്.
