ഏറ്റുമാനൂർ സീറ്റ് വിട്ടുകൊടുത്ത് പകരം പൂഞ്ഞാർ ചോദിക്കാൻ സാധ്യത, സീറ്റുകളുടെ എണ്ണം കുറഞ്ഞേക്കുമെന്ന കോൺഗ്രസ് സൂചനകൾക്കിടെ കേരള കോൺഗ്രസ് ഉന്നതാധികാര സമി


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതകൾ മുന്നിൽക്കണ്ട് കേരളാ കോൺഗ്രസ്സ് പി ജെ ജോസഫ് വിഭാഗത്തിന്റെ സീറ്റുകളിൽ പലതും കോൺഗ്രസ്സ് തിരിച്ചെടുത്തേക്കുമെന്ന സൂചന നിലനിൽക്കുന്നതിനിടെ കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയോഗം ഇന്ന് കോട്ടയത്ത്. പാർട്ടി ചെയര്മാര് പി ജെ ജോസഫിന്റെ അധ്യ്ക്ഷതയിൽ ഇന്ന് കോട്ടയത്ത് യോഗം ചേരും.

 

 കഴിഞ്ഞ തവണ 10  സീറ്റിൽ മത്സരിച്ച പാർട്ടിക്ക് ഇത്തവണ 6 സീറ്റുകൾ നൽകിയാൽ മതി എന്നാണ് കോൺഗ്രസ്സ് തീരുമാനം. ഇതിനെ ആദ്യം കേരളം കോൺഗ്രസ്സ് എതിർക്കാനാണ് സാധ്യത. ഇനി സീറ്റ് വിട്ടുനൽകുന്ന അവസ്ഥയിലേക്കെത്തിയാൽ ഉപാധികളോടെയായിരിക്കും സീറ്റുകൾ കോൺഗ്രസ്സിന് വിട്ടുനൽകുക. കുട്ടനാട്, ഏറ്റുമാനൂർ, ഇടുക്കി സീറ്റുകൾ കേരളാ കോൺഗ്രസ്സിൽ നിന്നും കോൺഗ്രസ്സ് തിരിച്ചെടുത്തേക്കുമെന്നാണ് സൂചന. ഏറ്റുമാനൂർ സീറ്റ് വിട്ടുകൊടുത്ത് പകരം പൂഞ്ഞാർ പാർട്ടി ചോദിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ മുതിർന്ന നേതാവ് കുര്യാക്കോസ് പടവനെ അവിടെ പരിഗണിച്ചേക്കും. കഴിഞ്ഞ ദിവസം അദ്ദേഹത്തെ പാർട്ടി വൈസ് ചെയർമാനായി തിരഞ്ഞെടുത്തിരുന്നു. പാലാ നഗരസഭാ മുൻ ചെയർമാനാണ് പടവൻ. ചർച്ചകൾ എന്തായാലും മുന്നണിക്ക് ദോഷമുള്ള ഒരു വാശിക്കും തങ്ങളില്ലെന്ന് കഴിഞ്ഞദിവസം മോൻസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.