പിറവത്ത് സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 2 ആയി, ചികിത്സയിലായിരുന്ന എരുമേലി സ്വദേശിയായ യുവാവ് മരിച്ചു.


എരുമേലി: പിറവത്ത് സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 2 ആയി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരുമേലി കാരിത്തോട് സ്വദേശി ചെരുവിൽ എബിൻ ഫിലിപ്പ് (23) ആണ് മരിച്ചത്. ഡിസംബർ 29 നായിരുന്നു അപകടം. എബിനും സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശിയായ ആൽവിൻ അലക്സ് ജോർജ്ജും എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. പിറവം പാഴൂർ അമ്പലപ്പടിയിൽ വെച്ച്  ആണ് അപകടം ഉണ്ടായത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആൽവിൻ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചിരുന്നു. ചികിത്സയിലിരിക്കെ എബിനും ഇന്ന് മരണപ്പെടുകയായിരുന്നു.

Next
This is the most recent post.
Previous
Older Post