പാലാ രാമപുരം സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു.


പാലാ: പാലാ രാമപുരം സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. രാമപുരം ചിറക്കണ്ടം സ്വദേശി അൽ തയ്യിബ് ഇന്റർനാഷനലിൽ (ലുലു ഗ്രൂപ്പ്) ലോജിസ്റ്റിക്സ് മാനേജറുമായ ജോജോ ജേക്കബ് (53) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ  മുഹൈസിന ലുലു വില്ലേജിലെ താമസ സ്ഥലത്ത് നിന്ന് ഓഫിസിലേക്ക് പോകാൻ കമ്പനി വാഹനം കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫെറോന പള്ളിയിൽ. ഭാര്യ: നടുവറ്റം തക്കുറ്റിമ്യാലിൽ ജെയിൻ. മക്കൾ: ക്രിസിൻ മരിയ (ഓസ്ട്രേലിയ), കാതറിൻ മരിയ, ക്രിസ്റ്റോ ജേക്കബ്.

Next
This is the most recent post.
Previous
Older Post