കാഞ്ഞിരപ്പള്ളി: മികച്ച നിലയിൽ പ്രവർത്തിക്കുന്ന കർഷക സംഘടനയാണ് ഇൻഫാമെന്നും കർഷകരെ ഒന്നിച്ച് നിറുത്താൻ ഇൻഫാമിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻഫാം രജത ജൂബിലി സമാപനം സമ്മേളനം കാഞ്ഞിരപ്പള്ളിയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇൻഫാമിന്‍റെ നിർദേശങ്ങൾ കാർഷിക നയരൂപീകരണത്തിന് സഹായകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കർഷകർക്കായി നടത്തുന്ന ഇടപെടലിൽ താമരശ്ശേരി ബിഷപ്പിനെ മുഖ്യമന്ത്രി പ്രശംസിച്ചു. കർഷകർക്കായി എന്നും ശബ്ദമുയർത്തുന്ന വ്യക്തിയാണ് ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയോരേ മേഖലയിലെ ജനങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങാനും സമരം ചെയ്യാനും അദ്ദേഹത്തിന് മടിയില്ല. ഇൻഫാമിന്‍റെ കരുത്താണ് ബിഷപ്പെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നെല്ല് ഉൽപാദനത്തിൽ വലിയ വളർച്ച കേരളം കൈവരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. തരിശുരഹിത ഗ്രാമത്തിന് സർക്കാർ സഹായം നൽകി. കേരളത്തിലെ 90 ശതമാനം നെല്ലും സർക്കാർ സംഭരിക്കുന്നുണ്ട്. നെല്ല് സംഭരണം സഹകരണസംഘം വഴി സർക്കാർ നേരിട്ട് നടത്തും. ആദ്യഘട്ടം പാലക്കാട്ട് നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൃഷി സർക്കാർ നയപരമായ മുൻഗണന നൽകുന്ന മേഖലയാണ്. പ്രകൃതി ക്ഷോഭത്തിലും കർഷകരെ സർക്കാർ ചേർത്തു പിടിച്ചു. റബറിന്‍റെ തറവില 170 ൽ നിന്നും 200 ആയി വർദ്ധിപ്പിച്ചു. ഇത് റമ്പർ കർഷകരോടുള്ള പ്രതിബദ്ധയുടെ ഭാഗമാണ്. പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
.jpg)
