ശബരിമലയിൽ നിയന്ത്രണങ്ങൾക്ക് ഇളവ്; കൂടുതൽ തീർത്ഥാടകർ ദർശനം നടത്തി, വലിയ തിരക്ക് അനുഭവപ്പെട്ട ഇന്നലെ 80764 പേരാണ് ദർശനം നടത്തിയത്.


ശബരിമല: ശബരിമലയിൽ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കൂടുതൽ തീർത്ഥാടകർ ദർശനം നടത്തി. വെള്ളിയാഴ്ച 9,9677 പേർ ദർശനം നടത്തി. 

















വലിയ തിരക്ക് അനുഭവപ്പെട്ട ഇന്നലെ 80764 പേരാണ് ദർശനം നടത്തിയത്. വലിയ നടപ്പന്തലിലെ എല്ലാ ബാരിക്കേഡുകളും തിങ്ങി നിറഞ്ഞാണ് തീർഥാടകർ. വെള്ളി രാവിലെ മുതൽ ആരംഭിച്ച തിരക്ക്‌ ശനി വൈകിട്ടും തുടർന്നു. മണ്ഡലകാലം 21 ദിവസം പിന്നിടുമ്പോൾ ശബരിമല ദർശനം നടത്തിയ ആകെ തീർഥാടകരുടെ എണ്ണം 16 ലക്ഷം കവിഞ്ഞു. ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന തീർഥാടകരുടെ എണ്ണത്തിലും വലിയ വർധനയാണ്‌. വെള്ളി മാത്രം 3,660 പേരാണ്‌ കാനന പാത വഴിയെത്തിയത്‌.