കോട്ടയം: കുറുപ്പന്തറ-ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള ചർച്ച് റെയിൽവേ ലെവൽ ക്രോസ്സ് (ഗേറ്റ് -24) ഡിസംബർ 10ന് രാവിലെ എട്ടു മുതൽ ഡിസംബർ 30ന് വൈകുന്നേരം ആറു വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.
ഈ ദിവസങ്ങളിൽ കോതനല്ലൂർ (ഗേറ്റ് നമ്പർ 23) കുറുപ്പന്തറ യാർഡ് (ഗേറ്റ് നമ്പർ 22) എന്നീ റെയിൽവേ ഗേറ്റുകൾ വഴി വാഹന ഗതാഗതം തിരിച്ചുവിടും.

