പാലായ്ക്ക് ഇനി ഉത്സവനാളുകൾ! പാലാ ജൂബിലി തിരുനാളിനു കൊടിയേറി.


പാലാ: പ്രസിദ്ധമായ പാലാ ജൂബിലി തിരുനാളിനു ഇന്ന് കൊടിയേറും. പാലാ ടൗൺ കപ്പേളയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഇത്തവണ ആഘോഷിക്കുന്നത് പാലായുടെ പൂരമായി തന്നെയാണ്. 

















തിരുനാളിന് തുടക്കംകുറിച്ച് ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ കൊടിയേറ്റ് നടന്നു. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പാലാ കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി ഇടവകകളുടെ നേതൃത്വത്തിലാണ്‌ തിരുനാൾ ആഘോഷം. കത്തീഡ്രൽ വികാരി ഫാ.ജോസ് കാക്കല്ലിൽ കൊടിയേറ്റി. തിരുനാൾ ദിവസങ്ങളിൽ പുലർച്ചെ 5.30-നും വൈകീട്ട് ആറിനും കുർബാന, 5.30-ന് ജപമാല എന്നിവയുണ്ടായിരിക്കും. ഏഴിന് രാവിലെ 11-ന് അമലോദ്‌ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും. വൈകീട്ട് ആറിന് കത്തീഡ്രലിൽനിന്നും ളാലം പുത്തൻ പള്ളിയിൽനിന്നും കൊട്ടാരമറ്റം സാന്തോം കോംപ്ലക്‌സിലേക്ക് പ്രദക്ഷിണം, രാത്രി 8.15-ന് കുരുശുപള്ളിയിലേക്ക് പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ എട്ടിന് രാവിലെ എട്ടിന് മരിയൻ റാലി, 10-ന് കുർബാനയ്ക്ക് മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകും. ഉച്ചയ്ക്ക്‌ 2.30-ന് പാലാ ജൂബിലി ഘോഷയാത്ര, ബൈബിൾ ടാബ്ലോ മത്സരം, ടുവീലർ ഫാൻസിഡ്രസ് മത്സരം, വൈകീട്ട് അഞ്ചിന് പട്ടണപ്രദക്ഷിണം എന്നിവ നടക്കും. ജൂബിലി തിരുനാളിനോടനുബന്ധിച്ച് നാടകമേളയ്ക്കും തുടക്കമായി.

ഫയൽ ചിത്രം