പാലാ നഗരസഭയിൽ ചരിത്രം തിരുത്തിയ രാഷ്ട്രീയനേട്ടം എന്നതിനപ്പുറം തുടക്കം കുറിച്ചിരിക്കുന്നത് നഗര വികസനത്തിന്റെ പുതിയ ഒരു അധ്യായത്തിനാണ്: മാണി സി കാപ്പൻ


പാലാ: പാലാ നഗരസഭയിൽ ചരിത്രം തിരുത്തിയ രാഷ്ട്രീയനേട്ടം എന്നതിനപ്പുറം തുടക്കം കുറിച്ചിരിക്കുന്നത് നഗര വികസനത്തിന്റെ പുതിയ ഒരു അധ്യായത്തിനാണ് എന്ന് മാണി സി കാപ്പൻ എം എൽ എ. സങ്കുചിതമായ രാഷ്ട്രീയ താൽപര്യങ്ങളുടെ ഇടത്താവളം ആക്കി നഗര ഭരണകൂടത്തെ മാറ്റിയ ജനങ്ങളെ മറന്ന് അധികാരത്തിന്റെ ഗർവിൽ അഭിരമിച്ചവർക്കുള്ള ജനകീയ മറുപടിയാണ് യുഡിഎഫ് ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിന്റെ വിജയം എന്നും മാണി സി കാപ്പൻ പറഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ആണ് ദിയ. ദിയക്ക് പിന്തുണ നൽകി ഉറച്ചുനിന്ന യുഡിഎഫ് കൗൺസിലർമാരുടെ ടീം സ്പിരിറ്റും പ്രത്യേകം പ്രശംസനീയമാണെന്നും ഇത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ പ്രതിബദ്ധമായ ഒരു ഭരണസമിതിയാണ് എന്നും മാണി സി കാപ്പൻ പറഞ്ഞു.

Next
This is the most recent post.
Previous
Older Post