കോട്ടയം: ലോക്ഭവൻ പുറത്തിറക്കിയ കലണ്ടറിൽ കെ.ആർ.നാരായണന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെയുമുൾപ്പടെ കോട്ടയത്തിന്റെ അഭിമാന മുഖങ്ങളുടെ ചിത്രങ്ങൾ. കെ.ആർ.നാരായണന്റെ ചിത്രമാണ് ഫെബ്രുവരിപേജിലെ പ്രധാന ചിത്രം. ഹിന്ദുമഹാസഭ നേതാവ് വി.ഡി.സവർക്കർ, ഇഎംഎസ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, വിഷ്ണുനാരായണൻ നമ്പൂതിരി, ആറൻമുള പൊന്നമ്മ, ലളിതാംബിക അന്തർജനം, കെപിഎസി ലളിത, മാണി മാധവ ചാക്യാർ, ഒ.ചന്തുമേനോൻ, മന്നത്ത് പത്മനാഭൻ, സുഗതകുമാരി, വൈക്കം മുഹമ്മദ് ബഷീർ, ഭരത്ഗോപി, പ്രേംനസീർ തുടങ്ങി കേരളത്തിന്റെ സാഹിത്യം, സിനിമ, സാംസ്കാരികം, ചരിത്രം ഉൾപ്പെടെയുള്ള മേഖലകളിലുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്.
ലോക്ഭവൻ കലണ്ടറിൽ കെ.ആർ.നാരായണന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെയുമുൾപ്പടെ കോട്ടയത്തിന്റെ അഭിമാന മുഖങ്ങളുടെ ചിത്രങ്ങൾ,ഗവർണറിൽ നിന്ന് കലണ്ടർ ഏറ്റുവാങ്ങി
