ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ വിധിയെ വിനയത്തോടെ അംഗീകരിച്ചുകൊണ്ട് കേരള കോൺഗ്രസ് (എം) മുന്നോട്ട് പോകും: ജോസ് കെ മാണി.


കോട്ടയം: ജയപരാജയങ്ങൾ ജനാധിപത്യത്തിന്റെ സ്വാഭാവിക സൗന്ദര്യമാണ് എന്നും കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ വിധിയെ വിനയത്തോടെ അംഗീകരിച്ചുകൊണ്ട് കേരള കോൺഗ്രസ് (എം) മുന്നോട്ട് പോകുമെന്നും ജോസ് കെ മാണി എം പി പറഞ്ഞു. ആരംഭകാലം മുതൽ തന്നെ അനവധി പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനമാണ് കേരള കോൺഗ്രസ് (എം). തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിക്കെതിരായി വിവിധ കേന്ദ്രങ്ങളിൽ നിന്നുണ്ടായ നുണപ്രചരണങ്ങളെ ശക്തമായി നിഷേധിക്കുന്നതോടൊപ്പം ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പാർട്ടി നിലപാട് വ്യക്തമായി അറിയിക്കുന്നു എന്നും ജോസ് കെ മാണി എം പി പറഞ്ഞു.