മഞ്ഞയും വെള്ളയും ചുവപ്പും നിറങ്ങളിലെ പൂക്കൾ, കാഴ്ചയുടെ മായിക ലോകം... ഇത് അക്ഷരനഗരിയുടെ പൂക്കാലം, ഒപ്പം കോട്ടയത്തിന്റെ കിടിലൻ ഷോപ്പിംഗ് ഉത്സവം, പുഷ്പമേ


കോട്ടയം: മഞ്ഞയും വെള്ളയും ചുവപ്പും ഒപ്പം നിരവധി നിറങ്ങളിലെ പൂക്കൾ കോട്ടയത്തിനു സമ്മാനിക്കുന്നത് പൂക്കളുടെ കാഴ്ചകളുടെ മായിക ലോകം. നാഗമ്പടം മൈതാനത്തു നടക്കുന്ന ഫ്ലവർ ഷോയിൽ കാണാൻ എത്തുന്ന ഓരോരുത്തരും മടങ്ങുന്നത് മനസ്സ് നിറഞ്ഞു തന്നെ. അതെ ഇത് അക്ഷരനഗരിയുടെ പൂക്കാലം, ഒപ്പം കോട്ടയത്തിന്റെ കിടിലൻ ഷോപ്പിംഗ് ഉത്സവവുമാണ് ഇവിടെ നടക്കുന്നത്. അവധി ദിനങ്ങളായതോടെ പുഷ്പമേളയിലും ട്രാവൻകൂർ ഫെസ്റ്റിലും തിരക്കേറുന്ന. മലയാള മനോരമ സംഘടിപ്പിക്കുന്ന ഫ്‌ളവർ ഷോയും ട്രാവൻകൂർ ഫെസ്റ്റും ജനുവരി 4 വരെയാണ്. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിച്ച വൈവിധ്യങ്ങളായ ചെടികളുൾപ്പടെ 35000 ചതുരശ്രയടിയിൽ ആണ് ഫ്‌ളവർ ഷോ ഒരുക്കിയിരിക്കുന്നത്. ഒപ്പം ട്രാവൻകൂർ ഷോപ്പിംഗ് ഫെസ്റ്റ് നടക്കുന്നുണ്ട്. 3000 സ്ക്വയർ ഫീറ്റിൽ ഓക്സിജൻ പവില്യൻ, ഫർണീച്ചർ, ഇലക്ട്രോണിക്സ്,  ഹോം അപ്ലയൻസസ്, നോർത്തിന്ത്യൻ തുണിത്തരങ്ങൾ, ഫുഡ് കോർട്ട് എന്നിവയുമുണ്ട്. സൂര്യകാന്തി, ഓർക്കിഡ്, റോസ്, ക്രിസാന്തമം, ആന്തൂറിയം, ഗ്രൗണ്ട് ഓർക്കിഡ്, കാലാഞ്ചിയം, ഡാലിയ,അഡീനിയം, ആസ്റ്റർ എന്നിവയുടെ വൈവിധ്യങ്ങൾ മേളയിലുണ്ട്. അലങ്കാരപ്പക്ഷികൾ, സൂര്യകാന്തിപ്പാടം എന്നിവ ആളുകളിൽ ഏറെ കൗതുകമുണർത്തുന്നുണ്ട്.

ചിത്രം: ഫേസ്ബുക്ക്.

Next
This is the most recent post.
Previous
Older Post