മണിമലയിൽ കെഎസ്ആർടിസി ബസ്സിന്‌ തീ പിടിച്ചു, ബസ്സ് പൂർണ്ണമായും കത്തിനശിച്ചു, യാത്രക്കാർ സുരക്ഷിതർ.


മണിമല: മണിമലയിൽ കെഎസ്ആർടിസി ബസ്സിന്‌ തീ പിടിച്ചു. അപകടത്തിൽ ബസ്സ് പൂർണ്ണമായും കത്തിനശിച്ചു. മണിമല വയലിൽ പടിക്ക് സമീപം ഇന്ന് പുലർച്ചെ 4 മണിക്കാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന ബസിനാണ് തീപിടിച്ചത്. ഡ്രൈവറുടെ കൃത്യസമയത്തുള്ള ഇടപെടലും ജാഗ്രതയും മൂലം വലിയൊരു ദുരന്തം ഒഴിവായി. ബസിലുണ്ടായിരുന്ന യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. മലപ്പുറത്തു നിന്ന് കവിക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി യുടെ ഉല്ലാസയാത്ര ബസിനാണ് തീ പിടിച്ചത് ബസ് പൂർണ്ണമായും കത്തി നശിച്ചു. പൊൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റൊരു ബസ്സ് എത്തിച്ചു യാത്രക്കാരെ റാന്നിയിൽ എത്തിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു. ബസ്സിൽ നിന്നും തീ പടരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ ഡ്രൈവർ ബസിലെ ഡ്രൈവറെ അറിയിച്ചതു കൊണ്ട് ആണ് വലിയ ദുരന്തം ഒഴിവായത്.