കൊമേഴ്സിലെ ഏറ്റവും വലിയ സ്കോളർഷിപ്പ്‌- NCPT എക്‌സാം നടന്നു.


കോട്ടയം: കേരളത്തിലെ ഏറ്റവും വലിയ കൊമേഴ്‌സ് സ്കോളർഷിപ്പ് പരീക്ഷയായ നാഷണൽ കൊമേഴ്‌സ് പ്രൊഫിഷ്യൻസി ടെസ്റ്റ് (NCPT)  കേരളത്തിലാകെ പത്തിലധികം സൈലം സെന്ററുകളിലായി ഇന്നലെ  നടന്നു. സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിൽ പഠിക്കുന്ന നാലായിരത്തിലധികം പ്ലസ് ടു വിദ്യാർഥികൾ പരീക്ഷയെഴുതി. പരീക്ഷയിൽ നിശ്ചിത റാങ്ക് ലഭിക്കുന്ന വിദ്യാർഥികൾക്ക് പ്രീമിയം കൊമേഴ്‌സ് കോഴ്‌സുകളായ CA, ACCA, CMA INDIA, CMA USA തുടങ്ങിയവ സ്കോളർഷിപ്പോടുകൂടി സൈലത്തിൽ പഠിക്കാനുള്ള അവസരവും ലഭിക്കും.  NCPT സ്കോളർഷിപ്പ് പരീക്ഷയുടെ ഫലപ്രഖ്യാപനം ഉടനെ തന്നെ ഉണ്ടാകുമെന്ന് സൈലം അധികൃതർ അറിയിച്ചു. കൊമേഴ്‌സ് പ്രൊ കോഴ്‌സുകളെ കുറിച്ചും മറ്റ് അഡ്‌മിഷൻ സംബന്ധമായ വിവരങ്ങൾക്കും 8129 800 100 എന്ന നമ്പറിൽ ബന്ധപ്പെടുക.