പുതുപ്പള്ളി: കോട്ടയം പുതുപ്പള്ളിയിൽ അമിതവേഗതയിലെത്തിയ കാർ ഓട്ടോയിലിടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു. ഗ്രാമറ്റം മംഗലത്ത് ഏലിയാമ്മ അന്ത്രയോസ് (ലീലാമ്മ–73) ആണ് അപകടത്തിൽ പരിക്കേറ്റു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ പുതുപ്പള്ളി ഐഎച്ച്ആർഡി സ്കൂളിനു സമീപമായിരുന്നു അപകടം ഉണ്ടായത്. ഏലിയാമ്മ മകൻ ലിജോ ഓടിച്ച ഓട്ടോയിൽ മന്ദിരം നഴ്സിങ് സ്കൂളിൽ പഠിക്കുന്ന മകൾ വിജിയുടെ മകളെ കണ്ടു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഏലിയാമ്മയുടെ മകൾ വിജി, സഹോദരി മേരിക്കുട്ടി, മേരിക്കുട്ടിയുടെ കൊച്ചുമക്കളായ ഇസ, ഏബൽ എന്നിവരും ഓട്ടോയിൽ ഉണ്ടായിരുന്നു. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ മകൾ വിജി, സഹോദരി മേരിക്കുട്ടി എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഏലിയാമ്മയുടെ സംസ്കാരം ഇന്നു 2നു വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും.
പുതുപ്പള്ളിയിൽ അമിതവേഗതയിലെത്തിയ കാർ ഓട്ടോയിലിടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു.
%20(2)%20(1)%20(1).png)