രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം: വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുചേർത്ത് യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തി.


കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനത്തോടനുബന്ധിച്ചു വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുചേർത്ത് യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തി. തുറമുഖ-സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തിയത്. ഒക്ടോബർ 21 മുതൽ 25 വരെയാണ് രാഷ്ട്രപതിയുടെ കേരള സന്ദർശനം. ഒക്ടോബർ 22നാണ്  ദ്രൗപതി മുർമു ശബരിമല സന്ദർശിക്കുന്നത്.