ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു എത്തുന്നു, കേരള സന്ദർശനം മൂന്ന് ദിവസം, ദർശനം 22 ന്.


കോട്ടയം: ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു എത്തുന്നു. ഒക്ടോബര്‍ 22 ന് കേരളത്തിലെത്തും. മൂന്നു ദിവസമാണ് രാഷ്ട്രപതിയുടെ കേരള സന്ദർശനം. 22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി നിലയ്ക്കലില്‍ എത്തി വിശ്രമിച്ച ശേഷം വൈകിട്ടോടെയാകും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക. മേയ് മാസത്തില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സർക്കാരിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.