പാലാ: വിദ്യാർത്ഥി കൺസഷനെച്ചൊല്ലി ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ തർക്കവും അടിപിടിയും ഉണ്ടായ സംഭവത്തിൽ പാലായിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. ഇന്ന് രാവിലെയാണ് ബസ്സ് ജീവനക്കാർ അപ്രതീക്ഷിത മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്നലെ വൈകിട്ട് 6 മണിക്ക് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലാണു വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാത്തതുമായി ബന്ധപ്പെട്ടു തർക്കവും അടിപിടിയും ഉണ്ടായത്. കൺസഷൻ നൽകാത്തത് ചോദ്യം ചെയ്ത വിദ്യാർത്ഥികളെ ബസ്സ് ജീവനക്കാർ മർദിച്ചു എന്ന് ആരോപിച്ചു എസ്എഫ്ഐ കൊട്ടാരമറ്റം സ്റ്റാൻഡിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തുന്നതിനിടെയാണു തർക്കവും അടിപിടിയും ഉണ്ടായത്. വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ അടിപിടി രൂക്ഷമായതോടെ കൂടുതൽ പൊലീസെത്തിയാണു സംഘർഷം നിയന്ത്രിച്ചത്.
വിദ്യാർത്ഥി കൺസഷനെച്ചൊല്ലി ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ തർക്കവും അടിപിടിയും: പാലായിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്.