എരുമേലി: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കവേ എരുമേലിയിൽ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. രണ്ടു മാസം നീണ്ടു നിൽക്കുന്ന ശബരിമല തീർത്ഥാടനത്തിന്റെ അന്തിമ ഘട്ട ഒരുക്കത്തിലാണ് എരുമേലി.
തീർത്ഥാടകരെ വരവേൽക്കാൻ എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. ഇനി വരുന്ന രണ്ടു മാസക്കാലം എരുമേലിയിൽ ശരണ മന്ത്രങ്ങൾ മുഴങ്ങിക്കേൾക്കും. ഹോട്ടലുകൾ, സ്റ്റുഡിയോകൾ കൂൾബാറുകൾ, സിന്ദൂര കടകൾ തുടങ്ങിയവയുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ശബരിമല ഇടത്താവളങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.

