പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ്; കോമയിലായിരുന്ന വിദ്യാർത്ഥി മരിച്ചു, മാതാവിന്റെ പരാതിയിൽ ആശുപത്രി അധികൃതർക്കെതിരെ കേസെടുത്തു പാലാ പോലീസ്


പാലാ: പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവിനെ തുടർന്ന് കോമയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഏറ്റുമാനൂർ കോതനല്ലൂർ കുതിരക്കുന്നേൽ കെ ആർ പ്രണവ് (18) ആണ് മരിച്ചത്. സംഭവത്തിൽ മാതാവിന്റെ പരാതിയിൽ ആശുപത്രി അധികൃതർക്കെതിരെ കേസെടുത്തു പാലാ പോലീസ്. കഴിഞ്ഞ 22 നാണ് പാലായിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന പ്രണവ് സ്റ്റെപ്പിൽ നിന്നും വീണു കാൽ മുട്ടിനു പറിക്കേറ്റത്. ഉടനെ തന്നെ ഹോസ്റ്റൽ അധികൃതർ പ്രണവിനെ പാലാ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയുടെ ഭാഗമായി പ്രണവിന് കുത്തിവയ്പ്പ് എടുക്കുകയും തുടർന്ന് വിദ്യാർത്ഥി കോമായിലാകുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം കോതനല്ലൂരിൽ അമ്മയുടെ വീട്ടിലെത്തിച്ച പ്രണവിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് പിതാവിന്റെ കുനമ്മാവിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകുകയും  ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടത്തുകയും ചെയ്തു. മുൻ കെഎസ്ഇബി എഇ ആയിരുന്ന കൊച്ചി കുനമ്മാവ് പാടത്തുപറമ്പിൽ പരേതനായ കെ കെ രാ ജു- പി എസ് പ്യാരി ദമ്പതികളുടെ ഏക മകനാണ് പ്രണവ്. സഹോദരി: പ്രാർഥന.