ഓണാവധിക്ക് ശേഷമുള്ള തിരക്കിൽ കോട്ടയം ജില്ലയിൽ കെ എസ് ആർ ടി സി ഓടി നേടിയത് റെക്കോർഡ് വരുമാനം, ലഭിച്ചത് പ്രതീക്ഷിച്ചതിലും 30 ശതമാനം അധിക വരുമാനം.


കോട്ടയം: ഓണാവധിക്ക് ശേഷമുള്ള തിരക്കിൽ കോട്ടയം ജില്ലയിൽ കെ എസ് ആർ ടി സി ഓടി നേടിയത് റെക്കോർഡ് വരുമാനം. ജില്ലയിലെ എല്ലാ ഡിപ്പോകളിലും പ്രതീക്ഷിച്ചതിലും അധികം വരുമാനമാണ് തിങ്കളാഴ്ച ഒറ്റ ദിവസം ലഭിച്ചത്. ഓണാവധി കഴിഞ്ഞ ശേഷമുള്ള തിരക്കിലാണ് കെ എസ് ആർ ടി സി ഈ നേട്ടം ഓടി സ്വന്തമാക്കിയത്. എല്ലാ ഡിപ്പോകളിലും പ്രതീക്ഷിച്ചതിലും 30 ശതമാനം അധിക വരുമാനമാണ് ലഭിച്ചത്. കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് കോട്ടയം ഡിപ്പോയിലാണ്. കോട്ടയം ഡിപ്പോയിൽ ടാർഗറ്റ് തുക 16,89,000 ആയിരുന്നു എന്നാൽ വരുമാനം 22,06,542 രൂപയാണ് ലഭിച്ചത്. ചങ്ങനാശേരി ഡിപ്പോയിൽ ടാർഗറ്റ് 9,84,000 രൂപ ആയിരുന്നപ്പോൾ വരുമാനം 11,03,498 രൂപ ലഭിച്ചു. ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് ടാർഗറ്റ് 6,81,000 രൂപ ആയിരുന്നപ്പോൾ വരുമാനമായി ലഭിച്ചത് 7,38,156 രൂപയാണ്. പാലാ ഡിപ്പോയിൽ ടാർഗറ്റ് 18,33,000 രൂപയും വരുമാനം 19,60,083 രൂപയുമാണ്. വൈക്കം ഡിപ്പോയിൽ ടാർഗറ്റ് 8,38,000 രൂപയും വരുമാനം 10,11,119 രൂപയുമായിരുന്നു. എരുമേലി ഡിപ്പോയിൽ ടാർഗറ്റ് 4,42,000 രൂപയായിരുന്നു, വരുമാനം 5,51,316 രൂപയുമാണ്. പൊൻകുന്നം ഡിപ്പോയിൽ ടാർഗറ്റ് 6,70,000 രൂപയായിരുന്നപ്പോൾ വരുമാനം 7,93,365 രൂപ ലഭിച്ചു.