രാമപുരം സ്വദേശിയിൽ നിന്നും ഷെയർ ട്രേഡിങ്ങിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതി കോട്ടയം സൈബർ ക്രൈം പോലീസിന്റെ പിടിയ


കോട്ടയം: രാമപുരം സ്വദേശിയിൽ നിന്നും ഷെയർ ട്രേഡിങ്ങിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതി കോട്ടയം സൈബർ ക്രൈം പോലീസിന്റെ പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ചെറിയപറമ്പിൽ സുബൈർ (48) ആണ് കോട്ടയം സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം നേടാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പല അക്കൗണ്ടുകളിലേക്കായി 55,39,222 രൂപയാണ് വിവിധ അക്കൗണ്ടുകളിലേക്കായി വാങ്ങിയെടുത്തത്. ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം നേടാമെന്ന് ഇയാൾ രാമപുരം സ്വദേശിയെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടത്തിയ പോലീസ് കോട്ടയം സൈബർ ക്രൈം പോലീസിന് തുടരന്വേഷണം കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കോഴിക്കോട് നിന്ന് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.