ഇസ്രായേലിൽ രോഗിയുമായി പോയ കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കോട്ടയം സ്വദേശിനിയായ ഹോം നേഴ്‌സിന്റെ സംസ്കാരം ഇന്ന്.


കോട്ടയം: ഇസ്രായേലിൽ രോഗിയുമായി പോയ കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കോട്ടയം സ്വദേശിനിയായ ഹോം നേഴ്‌സിന്റെ സംസ്കാരം ഇന്ന്.

 

 കോട്ടയം വെളിയന്നൂർ പുതുവേലി പുതുശേരിൽ രാജേഷിന്റെ ഭാര്യ രൂപ രാജേഷ് (41) ആണ് ഇസ്രയേലിൽ അഷ്ഗാമിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. രണ്ടു വർഷമായി ഹോം കെയർ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു രൂപ. ബുധനാഴ്ച രാത്രി എട്ടിന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച ശേഷമാണ് ഇന്ന് രാവിലെ എട്ടിന് വീട്ടിൽ എത്തിക്കുന്നത്. രോഗിയുമായി പോയ കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിചാണ് അപകടം ഉണ്ടായത്. ഉടനെ തന്നെ ബാർസിലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഒപ്പമുണ്ടായിരുന്ന രോഗി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അവധിക്ക്‌ നാട്ടിലേയ്ക്ക് വരാനിരിക്കേയാണ് മരണം. രാമപുരം ചക്കാമ്പുഴ മഞ്ഞപ്പിള്ളിൽ രാമൻ-രുഗ്മിണി ദമ്പതിമാരുടെ മകളാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് വീട്ടുവളപ്പിൽ നടക്കും. മക്കൾ: പാർവതി (ജർമനി), ധനുഷ് (പ്ലസ് വൺ വിദ്യാർഥി).