ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കറുകച്ചാൽ സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനി മരിച്ചു.


കറുകച്ചാൽ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കറുകച്ചാൽ സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനി മരിച്ചു. കറുകച്ചാൽ കറ്റുവെട്ടി കുന്നുംപുറത്ത് ലതീഷ്‌കുമാറിന്റെയും ശ്രുതിലക്ഷ്മിയുടെയും മകള്‍ പ്രമണ്യ ലതീഷ് (20) ആണ് മരിച്ചത്. കങ്ങഴ പിജിഎം കോളേജിലെ മൂന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിനിയായിരുന്നു. കടുത്ത പനിയോടെ കഴിഞ്ഞ ഒരാഴ്ചയായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍  ചികിത്സയില്‍ കഴിയുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് മരണം സംഭവിച്ചത്. സഹോദരി:പ്രഹണ്യ. സംസ്‌കാരം പിന്നീട്.