നെടുംകുന്നത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു


നെടുംകുന്നം: നെടുംകുന്നത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കറുകച്ചാൽ നെടുംകുന്നം നെടുമണ്ണി കിഴക്കേമുട്ടം പ്രിൻസൺ ജോൺസൺ (18) ആണ് മരിച്ചത്.

 

 കറുകച്ചാൽ- മണിമല റോഡിൽ നെടുംകുന്നം കോവേലിയിൽ ഇന്ന് രാവിലെ ഒൻപതരയോടെയാണ് അപകടം ഉണ്ടായത്. കോട്ടയം ഭാഗത്തേക്ക് പോയ ബസ്സും നെടുംകുന്നം ഭാഗത്തുനിന്നും എത്തിയ ബൈക്കും തമ്മിൽ കുട്ടിയിടിച്ചായിരുന്നു അപകടം. ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ യുവാവിനെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.