കോട്ടയത്ത് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം: നഗരമധ്യത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ പെപ്പര്‍ സ്പ്രേ ആക്രമണത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.


കോട്ടയം: കോട്ടയം നഗരമധ്യത്തിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ പെപ്പര്‍ സ്പ്രേ ആക്രമണത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.

 

 ബുധനാഴ്ച വൈകിട്ട് നാലരയോടെ കോട്ടയം ബേക്കർ ജംങ്ഷനിലായിരുന്നു സംഭവം. കാരാപ്പുഴ എൻ എസ് എസ് സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിക്കും രണ്ട് പെണ്‍കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്.  പരിക്കേറ്റ മൂന്നുപേരും കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

 

 തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടികൾ വഴിയിൽ ബസ്സ് കാത്തു നിന്നവരാണെന്നാണ് വിവരം. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി.