കോട്ടയം: പൊന്നോണത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് അത്തം. ഇനി തിരുവോണത്തിന് പത്തുനാൾ മാത്രം. ഓണം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ.
.jpeg)
ഇതിനോടകം തന്നെ ഓണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. ഓണ വിപണിയും ഉണർന്നു കഴിഞ്ഞു. പൂക്കളം തീർക്കാൻ വിപണിയിൽ വർണ്ണശോഭയോടെ വൈവിധ്യങ്ങളായ പൂക്കൾ എത്തിത്തുടങ്ങി. സ്‌കൂളുകളിലും കോളേജുകളിലും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും ഈ ആഴ്ചകളിലായി ഓണാഘോഷ പരിപാടികൾ നടക്കും. അത്തം പത്തിന് തിരുവോണം എന്നാണു ചൊല്ലെങ്കിലും ഇത്തവണ രണ്ടു ദിനം ചിത്തിര നാൾ വരുന്നതുകൊണ്ട് അത്തം കഴിഞ്ഞ് പതിനൊന്നം നാളിലാണ് തിരുവോണം.
