സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏറ്റവുമധികം ഇന്റർവെൻഷനൽ കാർഡിയോളജി ചികിത്സകൾ നടത്തി സംസ്ഥാനത്ത് ഒന്നാമത് കോട്ടയം മെഡിക്കൽ കോളേജ്.


കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏറ്റവുമധികം ഇന്റർവെൻഷനൽ കാർഡിയോളജി ചികിത്സകൾ നടത്തി സംസ്ഥാനത്ത് ഒന്നാമത് കോട്ടയം മെഡിക്കൽ കോളേജ്. ഇന്റർവെൻഷനൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ കണക്കുകൾ അടിസ്ഥാനമാക്കിയാണിത്.

 

 സ്വകാര്യ- സർക്കാർ മേഖലയിലെ മെഡിക്കൽ കോളജുകളുൾപ്പെടെയുള്ള ആശുപത്രികളിൽ ഇന്റർവെൻഷനൽ കാർഡിയോളജി ചികിത്സകളിലാണ് കോട്ടയം മെഡിക്കൽ കോളേജ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മെഡിക്കൽ കോളജും മൂന്നാം സ്ഥാനത്ത് എറണാകുളം ലിസി ആശുപത്രിയുമാണ്.

 

 കോട്ടയത്തിനു പുറമെ വിവിധ ജില്ലക്കാരാണ് കോട്ടയം മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നത്. ആധുനിക ഹൃദ്രോഗ ചികിത്സയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലഭ്യമാണ്. ഡോക്ടർമാരായ റൈഹാനത്തുൽ മിസിരിയ, കെ.ജയപ്രകാശ്, എൻ.ജയപ്രസാദ്. പി.ജി.അനീഷ്, ജിത്തു സാം രാജൻ, വി.എ.പ്രശോഭ്, എസ്.ആർ.അനിൽ, ഹരിപ്രിയ ജയകുമാർ എന്നിവരാണ് ചികിത്സകൾക്ക് നേതൃത്വം നൽകുന്നത്. അർഹരായ രോഗികൾക്ക് സൗജന്യ ചികിത്സയും നൽകുന്നുണ്ടെന്ന് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. റൈഹാനത്തുൽ മിസിരിയ പറഞ്ഞു.