കോട്ടയം: കോട്ടയത്ത് സപ്ലൈകോ ഓണം ഫെയറിന്റെയും സഞ്ചരിക്കുന്ന ഓണച്ചന്തയും മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. ഓണത്തിനു നിത്യോപയോഗസാധനങ്ങൾ പരമാവധി വിലക്കുറവിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി സപ്ലൈകോയുടെ നേതൃത്വത്തിൽ ഓണം മേള ജില്ലയിൽ ആരംഭിച്ചു.
.jpeg)
സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തയുടെയും ഓണം ഫെയറിന്റെയും ജില്ലാ തല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. സെപ്റ്റംബർ 4 വരെയാണ് ഓണം ഫെയർ. ഇത്തവണത്തെ സപ്ലൈകോ ഓണം ഫെയറിൽ സബ്സിഡി സാധനങ്ങൾക്കൊപ്പം ഇരുനൂറ്റൻപതിലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്കും ഓഫറുകളും വിലക്കുറവുമുണ്ട്. ഫെയറിനോടനുബന്ധിച്ച് ഹോർട്ടികോർപ്പിന്റെയും മിൽമയുടെയും സ്റ്റാളുകളും ഉണ്ട്. കർഷകരിൽനിന്നു നേരിട്ട് ശേഖരിക്കുന്നതുൾപ്പെടെയുള്ള പച്ചക്കറികളും പഴവർഗങ്ങളും ന്യായവിലയ്ക്ക് ഹോർട്ടികോർപ്പിന്റെ സ്റ്റാളുകളിൽലഭിക്കും. നെയ്യും മറ്റു പാലുത്പ്പന്നങ്ങളും മിൽമ സ്റ്റാളിൽനിന്നും ലഭിക്കും. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 4 വരെയാണ് ഓണം ഫെയർ. സഞ്ചരിക്കുന്ന ഓണച്ചന്ത ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഇന്നുമുതൽ സെപ്റ്റംബർ നാലുവരെ എത്തും. രാവിലെ 9:30 മുതൽ രാത്രി 7 മണി വരെയാണ് സഞ്ചരിക്കുന്ന ഓണച്ചന്ത പ്രവർത്തിക്കുന്നത്.
