കോട്ടയം: ടയർ റീട്രെഡിങ് ഉൽപന്നങ്ങളുടെ ഏഷ്യയിലെ പ്രമുഖ വിതരണക്കാരായ മിഡാസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടർ കോട്ടയം പനംപുന്നയിൽയിൽ ജോർജ് വർഗീസ്(85) അന്തരിച്ചു.

ഇന്ത്യയിലോട്ടാകെയും വിദേശത്തും എയർ ട്രേഡിങ് മെറ്റീരിയൽനിർമ്മിച്ചു വിപണനം നടത്തുന്ന മിഡാസ് മൈലേജ് എന്ന സ്ഥാപനങ്ങളുടെ വ്യവസായങ്ങളുടെ സ്ഥാപകനാണ്. ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 1969 ലാണ് വ്യവസായങ്ങൾക്ക് തുടക്കം കുറിച്ചത്. കേരളത്തിനകത്തും പുറത്തും വ്യവസായ സ്ഥാപനങ്ങളുണ്ട്. അമേരിക്ക,ഓസ്‌ട്രേലിയ, യൂറോപ്പ്,ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ മിഡാസിന്റെ ഉത്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്. പരേതയായ മറിയം വർഗ്ഗീസ് ആണ് ഭാര്യ. പ്രമുഖ പ്ലാന്ററായിരുന്ന പരേതനായ ബേക്കർ ഫെൻ വർഗ്ഗീസ് ആണ് പിതാവ്. പ്രമുഖ സാമൂഹിക പ്രവർത്തകയും പാചക ഗ്രന്ഥങ്ങളുടെ രചയിതാവുമായ പരേതയായ സാറാമ്മ വർഗീസ് ആണ് മാതാവ്. മക്കൾ :സാറാ വറുഗ്ഗീസ്, പരേതയായ അന്ന വർഗീസ്, വർക്കി വർഗ്ഗീസ്, പൗലോസ് വർഗീസ്, മരുമക്കൾ: ഡോ.മാത്യു ജോർജ്, തരുൺ ചന്ദന, ദിവ്യ വർഗീസ്, മാലിനി മാത്യു. ഭൗതികശരീരം കളത്തിപ്പടിയിലുള്ള കല്ലുകുന്ന് വസതിയിൽ ശനിയാഴ്ച രാവിലെ 8 ന് കൊണ്ടുവരുന്നതും വൈകിട്ട് നാല് മണിക്ക് കോട്ടയം ജെറുസലേം മാർത്തോമ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
