ചങ്ങനാശ്ശേരി ബൈപ്പാസിൽ ടൂറിസ്റ്റ് ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.


ചങ്ങനാശേരി: ചങ്ങനാശ്ശേരി ബൈപ്പാസിൽ ടൂറിസ്റ്റ് ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടക്കേക്കര പുതുപ്പറമ്പിൽ ബേബിച്ചന്റെയും കുഞ്ഞുമോളുടെയും മകൻ നിജോ ദേവസ്യ(36) ആണ് മരിച്ചത്.

 

 ഞായറാഴ്ച രാത്രി ചങ്ങനാശ്ശേരി ബൈപ്പാസിൽ മോർക്കുളങ്ങരയ്ക്ക് സമീപം ആണ് അപകടം ഉണ്ടായത്. ബൈപാസിൽ പാലാത്ര ഭാഗത്തുനിന്നും റെയിൽവേ ഭാഗത്തേക്കു പോകുകയായിരുന്ന നിജോ സഞ്ചരിച്ചിരുന്ന സ്കൂട്ടറും എതിരെ വന്ന ടൂറിസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സംഭവസ്ഥലത്തു വെച്ച് തന്നെ നിജോയുടെ മരണം സംഭവിച്ചിരുന്നു. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു നിജോ. ദിൽനയാണ് ഭാര്യ. ഒരു വയസ്സുകാരി ഇതൾ മകളാണ്. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3ന് വടക്കേക്കര സെന്റ് മേരീസ് പള്ളിയിൽ.