മഴയിൽ കുളിച്ചു പൊന്നിൻ ചിങ്ങപ്പുലരി, ശബരിമലയിൽ ദർശന പുണ്യം തേടി ആയിരങ്ങൾ.


ശബരിമല: മഴയിൽ കുളിച്ചു പൊന്നിൻ ചിങ്ങപ്പുലരി. ചിങ്ങം ഒന്നായ ഇന്ന് രാവിലെ ശബരിമലയിൽ ദർശന പുണ്യം തേടിയെത്തിയത് ആയിരങ്ങളാണ്.

 

 ചിങ്ങപ്പുലരിയിൽ  ഐശ്വര്യ സമൃദ്ധിക്കായി  ലക്ഷാർച്ചന നടക്കും. ഭക്തജന തിരക്കിലാണ് എരുമേലിയും സന്നിധാനവും.

 

 എരുമേലിയിലും വലിയ ഭക്തജന തിരക്കാണ്. അതേസമയം കോട്ടയം-പത്തനംതിട്ട ജില്ലകളിൽ മഴ ശമനമില്ലാതെ തുടരുകയാണ്.