കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ പ്രഭാത സൈക്കിൾ സവാരിക്കിടെ സൈക്കിളിനു പിന്നിൽ ലോറിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തമ്പലക്കാട് വത്തിക്കാൻ സിറ്റി തുണ്ടിയിൽ സജി ഡൊമിനിക് (57) ആണ് മരിച്ചത്. കാഞ്ഞിരപ്പിള്ളി ഈരാറ്റുപേട്ട റോഡിൽ ആനക്കല്ലിൽ ഇന്ന് രാവിലെ ആണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പ്രഭാത സൈക്കിൾ സവാരിക്കിറങ്ങിയ സജിയുടെ സൈക്കിളിൽ പിന്നാലെ എത്തിയ ലോറി ഇടിക്കുകയായിരുന്നു. അപകടം കണ്ട് ഓടിയെത്തിയവർ ചേർന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഭാര്:നിർമല,മക്കൾ: സാന്ദ്ര മോൾ(കാനഡ), സാംരംഗ് (വിദ്യാർത്ഥി കാനഡ), സ്റ്റീവ്( വിദ്യാർത്ഥി മണിപ്പാൽ.)
കാഞ്ഞിരപ്പള്ളിയിൽ പ്രഭാത സൈക്കിൾ സവാരിക്കിടെ സൈക്കിളിനു പിന്നിൽ ലോറിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം.
