തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ മരണമടഞ്ഞ ബിന്ദുവിന്റെ കുടുംബത്തിന് കൈത്താങ്ങായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ.
ബിന്ദു ജോലി ചെയ്തിരുന്ന തലയോലപറമ്പ് ശിവാസ് സിൽക്‌സിന്റെ ഉടമയായ ആനന്ദാക്ഷൻ പറഞ്ഞു. ബിന്ദുവിന്റെ കുടുംബത്തിന് അടിയന്തരമായി 1 ലക്ഷം രൂപ ധനസഹായം നൽകുമെന്നും ബിന്ദുവിന്റെ അമ്മയ്ക്ക് ആജീവനാന്തം 5000 രൂപ വെച്ച് മാസം നൽകുമെന്നും കടയുടമ ആനന്ദാക്ഷൻ പറഞ്ഞു.
ഒരു കുടുംബത്തിലുള്ളവരെ പോലെയാണ് തന്റെ ജോലിക്കാരെ കാണുന്നത് എന്നും ബിന്ദു തന്റെ സ്ഥാപനത്തിലെ പ്രധാന ജോലിക്കാരിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ടു വർഷമായി ബിന്ദു ഈ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്‌തിരുന്നത്.