കോട്ടയം: കോട്ടയം ജില്ലയിൽ വൻ രാസലഹരി വേട്ട. ഈരാറ്റുപേട്ടയിൽ നിന്നും മണർകാട് നിന്നും എം ഡി എം എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ടയിൽ ശനിയാഴ്ച രാത്രി 10.15 മണിയോടെ ഈരാറ്റുപേട്ട ടൗണിൽ അങ്കളമ്മൻ കോവിലിലേക്ക് ഇറങ്ങുന്ന റോഡിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 4.64 ഗ്രാം നിരോധിത ലഹരി വസ്തുവായ എം ഡി എം എ യുമായി രണ്ടുപേരും, മണർകാട് ബാർ ഹോട്ടലിന്റെ മുറിയിൽ നിന്നും ഞായറാഴ്ച ഉച്ചയോടെ 18.28 ഗ്രാംഎം ഡി എം എ യുമായി ഒരാളെയും ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈരാറ്റുപേട്ടയിൽ പെട്രോളിംഗ് ഡ്യൂട്ടിക്കിടെ സംശയാസ്പദമായി കണ്ട വാഹനം പരിശോധിക്കുന്നതിനിടെയാണ് വിൽപ്പനയ്ക്കായി കവറുകളിലാക്കി സൂക്ഷിച്ച എം ധി എം എ യുമായി യുവാക്കൾ പിടിയിലായത്. ഈരാറ്റുപേട്ട വട്ടക്കയം വരിക്കാനിക്കുന്നേല്‍ ഇസ്മയിലിന്റെ മകൻ സഹില്‍(31), ഈരാറ്റുപേട്ട ഇളപ്പുങ്കല്‍ പുത്തുപ്പറമ്പില്‍ യാസിന്റെ മകൻ യാമിന്‍(28) എന്നിവരാണ് പോലീസ് പിടിയിലായത്.
ഈരാറ്റുപേട്ട ഇന്‍സ്പെക്ടര്‍ എസ്സ് എച്ച് ഓ കെ.ജെ തോമസ്, എസ് ഐ സന്തോഷ് ടി ബി, എ എസ് ഐ ജയചന്ദ്രന്‍, സി പി ഓമാരായ രാജേഷ് ടി ആർ, സുധീഷ് എ എസ് എന്നിവര്‍ ചേര്‍ന്ന് ആണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മണർകാട് ബാർ ഹോട്ടലിൽ റൂമെടുത്തു താമസിക്കുന്ന ഒരാൾ ജീവനക്കാരുമായി തർക്കത്തിൽ ആണ് എന്ന് വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ എസ് ഐ സജീറിന്റെ നേതൃത്വത്തിൽ എത്തിയ മണർകാട് പോലീസ് റൂം പരിശോധിക്കുകയും റൂമിൽ താമസമാക്കിയ ആളെ ദേഹ പരിശോധന നടത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളിൽ നിന്നും 13.64 grm എം ധി എം എ സിപ്പ് ലോക്ക് കവറുകളിൽ ആക്കി സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ 2022ൽ മോഷണക്കേസ് പ്രതി ആയിട്ടുള്ള മലപ്പുറം കൊണ്ടോട്ടി ചെങ്ങോടൻ വീട്ടിൽ സുബൈർ മകൻ അബ്ദുള്ള ഷഹാസ് (31) ആണ് മണർകാട് പോലീസിന്റെ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ മേൽനടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.