മുണ്ടക്കയം: പുല്ലുപാറയിൽ വാഹനപാകടത്തിൽ മുണ്ടക്കയം സ്വദേശിക്ക് ദാരുണാന്ത്യം. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ പെരുമണ്ണാമഠം അരുൺ (46) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് പെരുവന്താനം പോലീസ് പെട്രോളിങ്ങിനിടെയാണ് റോഡ് സൈഡിൽ അപകടത്തിൽപ്പെട്ട ബൈക്കും യാത്രക്കാരനെയും കണ്ടത്. ഉടനെ തന്നെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മറ്റൊരു വാഹനവുമായി ഇടിച്ചുണ്ടായ പകടമാണെന്നാണ് പ്രാഥമിക നിഗമനം. ബൈക്കിൽ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.