കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗത്തിലെ അസി.പ്രഫസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ ചെറുകര സ്വദേശി യായ ഡോ.ജൂബേൽ ജെ.കുന്നത്തൂരിനെ (36)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളും ജൂബാലുമാണ് വീട്ടിൽ താമസിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം. മാതാപിതാക്കൾ രാവിലെ പള്ളിയിൽ പോയിരിന്നു. മടങ്ങിയെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നതായി കണ്ടതിനെ തുടർന്ന് മാതാപിതാക്കൾ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് ജൂബലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ പൊതിയിലെ മേഴ്‌സി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായി കുറച്ച് നാളായി അകന്ന് കഴിയുകയായിരുന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുവെന്ന് ബന്ധുക്കൾ പറയുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
കോട്ടയം മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗത്തിലെ അസി.പ്രഫസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.