കോട്ടയം: മാന്നാനം കെ.ഇ കോളേജിൽ ക്ലാസ് മുറിയിൽ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു.
ബികോം ഫിനാൻസ് ആന്റ് ടാക്സ്സേഷൻ അവസാന വർഷ വിദ്യാർത്ഥിയും മുടിയൂർക്കര പട്ടത്താനത്ത് സജി മാത്യുവിന്റെയും റൂഫി സജിയുടെയും മകനുമായ സരുൺ സജി മാത്യൂസ്(20) ആണ് മരിച്ചത്.
വെള്ളിയാഴ്ച മൂന്നു മണിയോടെ കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ക്ലാസിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സരുൺ കുഴഞ്ഞു വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റ സരുണിനെ കോളജ് അധികൃതർ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.