വാഴൂർ: വാഴൂർ പതിനഞ്ചാം മൈലിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം. നെടുമാവിൽ താമസിക്കുന്ന ചാമംപതാൽ പനമൂട് കുമ്പുക്കൽ വീട്ടിൽ സത്യന്റെയും ശ്യാമളയുടെ മകൻ ഗോപാലകൃഷ്ണൻ (സത്യരാജ്) (33) ആണ് മരിച്ചത്. വാഴൂർ ഗവ പ്രസ്സിന് സമീപം വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. ബി എസ് എൻ എൽ കരാർ ജീവനക്കാരനായിരുന്ന സത്യരാജ് ജോലി കഴിഞ്ഞു കൊടുങ്ങൂരിൽ നിന്നും നെടുമവിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കോട്ടയത്ത് നിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സുമായി സത്യരാജ് സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ സത്യരാജിനെ കൊടുങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വാഴൂർ പതിനഞ്ചാം മൈലിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം.