ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, മലയോര മേഖലയിൽ മഴ വീണ്ടും ശക്തമാകുന്നു.


കോട്ടയം: കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 ഇന്നലെ രാത്രി മുതൽ ജില്ലയുടെ മലയോര മേഖലകളിൽ മഴ വീണ്ടും ശക്തമായി തുടങ്ങി. പുലർച്ചെ മുതൽ മഴ ശക്തമായി തുടരുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 നിലവിൽ ജില്ലയിൽ മഴ മുന്നറിയിപ്പുകൾ നല്കിയിട്ടില്ലെങ്കിലും മഴ ശക്തമാക്കാനുള്ള സാധ്യതയാണ് കാണുന്നത്.