ചങ്ങനാശ്ശേരി: അർദ്ധരാത്രിയിൽ കിണറ്റിൽ വീണ വയോധിക മോട്ടോർ പൈപ്പിൽ പിടിച്ചു കിടന്നത് മണിക്കൂറുകളോളം. ചങ്ങനാശ്ശേരി മാമ്മൂട് കുടമുക്ക് വേലംപറമ്പില്‍ ശാന്തയാണ് രാത്രിയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്.
സംഭവം വീട്ടുകാരറിഞ്ഞത് പുലർച്ചെ 4 മണിയോടെയാണ്. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. രാത്രിയിൽ പുറത്തേക്കിറങ്ങിയ ശാന്ത ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. പുലർച്ചെ ഉണർന്ന വീട്ടുകാർ മുറിയിൽ കാണാഞ്ഞതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.
മണിക്കൂറുകളോളം കിണറ്റിലെ മോട്ടോർ പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേന എത്തിയായാണ് രക്ഷപ്പെടുത്തിയത്.
