വേളാങ്കണ്ണിയിലേക്കു പോകുന്നതിനിടെ കാർ കണ്ടെയ്നറിൽ ഇടിച്ച് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു, ഭാര്യയ്ക്ക് പരിക്ക്.


ചെന്നൈ: വേളാങ്കണ്ണിയിലേക്കു പോകുന്നതിനിടെ കാർ കണ്ടെയ്നറിൽ ഇടിച്ച് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ ആണ് പകടം ഉണ്ടായത്. കോട്ടയം ചക്കംപുഴ സ്വദേശിയായ യുവാവ്  ഡോണറ്റ് ജോസഫ് ആണ് അപകടത്തിൽ മരിച്ചത്. ഭാര്യ അമാർലിയ അലക്സിന് അപകടത്തിൽ പരുക്കേറ്റു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അധിക നാളുകളായിരുന്നില്ല. മ‍ൃതദേഹം തൂവാക്കുടി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.