എരുമേലി: എരുമേലിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരം വീണ് തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം.
എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ജീവനകാരനായ മുനിയ സ്വാമി(56)യാണ് മരിച്ചത്. ശക്തമായ മഴയ്ക്ക് പിന്നാലെ ഉണ്ടായ കാറ്റിൽ റബ്ബർ മരം സ്കൂട്ടറിന് മുകളിലേക്ക് വീഴുകയായിരുന്നു.
പ്രദേശത്ത് ഉച്ചകഴിഞ്ഞ് ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. അപകടം അറിഞ്ഞു ഓടിയെത്തിയ മറ്റു തൊഴിലാളികൾ ചേർന്ന് എരുമേലി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
